ആലപ്പുഴ: നീരേറ്റുപുറം പമ്പാ ജലമേള മാറ്റി വച്ചതായി സംഘാടകർ അറിയിച്ചു. പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെയും കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെയും നിർദേശ പ്രകാരമാണ് മാറ്റിയത്.
നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബ് ജനകീയ ട്രോഫി വള്ളംകളിയും ഉത്രാടം തിരുനാള്‍ വള്ളംകളിയും യോജിച്ചു വള്ളംകളി നടത്തണമെന്ന ആവശ്യം കണക്കിലെടുത്താണ് ചർച്ചയിലൂടെ വള്ളംകളി മാറ്റിയതെന്ന് ചെയർമാൻ റെജി ഏബ്രഹാം, ജനറല്‍ കണ്‍വീനർ ബിജു പാലത്തിങ്കല്‍ ജനറല്‍ സെക്രട്ടറി പ്രകാശ് പനവേലി എന്നിവർ അറിയിച്ചു.






