കോട്ടയം ∙ ക്ഷത്രിയ ക്ഷേമസഭ വാർഷികവും ഓണാഘോഷവും വിവിധ പരിപാടികളോടെ ഞായറാഴ്ച ( 6.9.26) 9.30നു തിരുനക്കര കുട്ടികളുടെ ലൈബ്രറി ഹാളിൽ നടക്കും. പൊതുസമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സഭ പ്രസിഡന്റ് ആത്മജ വർമ്മ തമ്പുരാൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി ടി.എം.രാംജി വർമ്മ റിപ്പോർട്ടും ട്രഷറർ എം. മുരളീധര വർമ്മ കണക്കും അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. മധുകുമാർ വർമ്മ മുഖ്യപ്രഭാഷണവും വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.കെ.രാധികാ വർമ്മ സ്ത്രീ ശാക്തീകരണ പ്രഭാഷണവും നടത്തും. തുടർന്നു ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. തിരുവാതിരക്കളി, നൃത്തം, സംഗീത പരിപാടികൾ, കരോക്കെ ഗാനമേള എന്നിവ ഉണ്ടായിരിക്കും. തുടർന്നു മെന്റലിസ്റ്റ് വിജോ ജോസിന്റെ മെന്റലിസം വിസ്മയ ഷോ.






