ദുബായി: ഫ്ലൈ ദുബായി വിമാനത്തിലുണ്ടായ ഭീകരാക്രമണത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ദുബായി കിരീടാവകാശി ഷേഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശുപത്രിയിൽ നേരിട്ടെത്തി സന്ദർശിച്ചു.
അക്രമിയെ കീഴ്പ്പെടുത്തുന്നതിനിടെ മച്ചാർ കാട്ടിയ അസാമാന്യ ധൈര്യത്തെയും യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം കാണിച്ച ഉത്തരവാദിത്തബോധത്തെയും ശൈഖ് ഹംദാൻ പ്രശംസിച്ചു.
വിമാനത്തിലേത് ഭീകരാക്രമണമാണെന്ന് യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകമാണ് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ
ഷേഖ് ഹംദാൻ മച്ചാറിനെ കാണാൻ എത്തിയത്.





