കൊച്ചി: കാലടിയില്‍ കെഎസ്യു പ്രവര്ത്തകന് അനിസന്‍ ജോയിയുടെ വീട് ആക്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ.
തുറവൂർ സ്വദേശി വിഷ്ണു ആണ് അറസ്റ്റിലായത്.
തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ സംഘര്‍ഷത്തിന് പിന്നാലെയാണ് എറണാകുളം ജില്ലയിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്.
ആക്രമണത്തില്‍ അനിസന്‍ ജോയിയുടെ മാതാപിതാക്കള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.
പ്രതിഷേധ പ്രകടനത്തിനിടയിലായിരുന്നു ആക്രമണം.
സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.






