അടിമാലി: ഹൃദ്രോഗ ചികിത്സയിൽ പുതു ചരിത്രമെഴുതാൻ അടിമാലി താലൂക്ക് ആശുപത്രി ഒരുങ്ങുന്നു.
അടിമാലി താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയ്ക്കായി കാർഡിയാക് ഐ.സി.യു കാത്ത് ലാബ് സജ്ജമായി.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു താലൂക്ക് ആശുപത്രിയിൽ കാർഡിയാക് ഐ.സി.യു കാത്ത് ലാബ് സൗകര്യമുണ്ടാകുന്നത്.
നവംബർ രണ്ടിന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും.
ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി യന്ത്രസാമഗ്രികൾക്കുള്ള പണം കണ്ടെത്തിയതോടെയാണ് കാത്ത് ലാബ് പ്രവർത്തന സജ്ജമായത്.
അഞ്ച് മാസം മുമ്പ് യൂണിറ്റിന് ആവശ്യമായ എട്ട് കോടി രൂപയുടെ ഉപകരണങ്ങൾ ആശുപത്രിക്ക് ലഭിച്ചിരുന്നു.
ഇതോടൊപ്പം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ നിന്ന് കാർഡിയോളജി വിദ്ധദൻ ഡോ. കരോൾ ജാസഫിനെ ഇവിടേക്ക് നിയമിക്കുകയുണ്ടായി.
കത്ത് ലാബ് 24 മണിക്കൂർ സേവനത്തിന് ആവശ്യമായ നാല് ഡോക്ടറുമാരുടെ സേവനം ആവശ്യമുണ്ട്.
ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നു നടപടി സ്വീകരിച്ചാൽ മാത്രമേ പൂർണ്ണ രീതിയിൽ ജനങ്ങൾക്ക് പ്രയോജനപ്പെടൂ.
64 കൊല്ലം മുമ്പ് ഡിസ്പെൻസറി1962ൽ ഗവ. റൂറൽ ഡിസ്പെൻസറിയായാണ് ആതുരാലയം പ്രവർത്തനം ആരംഭിച്ചത്.
അക്കാലത്ത് മൂന്ന് മുറികളും രണ്ട് ഡോകടർമാരും ഏതാനും ജീവനക്കാരും മാത്രമാണ് ഉണ്ടായിരുന്നത്.
1980ൽ 60 കിടക്കകളോടെ സാമുഹ്യ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തി.
പിന്നീട് 2000ൽ ആശുപത്രിയെ ഫസ്റ്റ് റഫറൽ യൂണിറ്റ് നിലവാരത്തിലെത്തിച്ചു. 2008ൽ താലൂക്ക് ആശുപത്രിയായി ഉയർത്തി.
ആയിരങ്ങളുടെ ആശ്രയംദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെയും
ആയിരക്കണക്കിന് രോഗികളമടക്കമുള്ളവർക്കും ആശ്രയ കേന്ദ്രമാണിവിടം.
ഇടമലക്കുടിയടക്കം 147 ആദിവാസി ഉന്നതികളിലെയും തോട്ടം മേഖലയിലെ തൊഴിലാളികളുടെയും ഏക ആശ്രയമാണ് അടിമാലി താലൂക്ക് ആശുപത്രി.






