തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എം.ആര്. അജിത്കുമാറിന്റെ സസ്പെന്ഷന് ഉത്തരവ് പുറത്തിറങ്ങി. ഡിജിറ്റല്‍ തെളിവുകളാണ് കുരുക്കായി മാറിയത്.
പ്രതികളെ രക്ഷിക്കാനായി കേസ് ഡയറിയും അന്വേഷണരേഖകളും തിരുത്താന്‍ അജിത്കുമാര്‍ നിര്‍ദേശിച്ചെന്ന് എസ്.ഐ.ടി. റിപ്പോര്‍ട്ടില്‍ പറയുന്നു.
പിണറായി മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ നവകേരളയാത്രയ്ക്കിടെ ആലപ്പുഴയില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കു മര്‍ദനമേറ്റ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന എസ്.ഐ.ടി. കണ്ടെത്തലിനേത്തുടര്ന്നായിരുന്നു സസ്പെന്ഷന്. അധികാരദുര്‍വിനിയോഗവും വഴിവിട്ടപ്രവര്ത്തനവും ആരു ചെയ്താലും സര്‍ക്കാര്‍ വിട്ടുകൊടുക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.
അന്വേഷണോദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ ഓഫീസിലെ ഗ്രേഡ് എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിയെന്നാണ് എസ്.ഐ.ടി. കണ്ടെത്തല്‍. പ്രാഥമിക റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പങ്ക് വ്യക്തമായിരുന്നില്ല. ഫോണ്‍ സംഭാഷണങ്ങള്‍, സാക്ഷിമൊഴികള്‍, സാഹചര്യത്തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് അജിത്കുമാറിനെതിരേ എസ.്ഐ.ടി. കുറ്റം കണ്ടെത്തിയത്.
സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തേത്തുടര്‍ന്ന് വിശദാന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അജിത്കുമാറിനോട് ഡി.ജി.പി. വിശദീകരണം തേടിയിരുന്നു. ആ സമയത്തു താന്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തരക്ഷാപ്രവര്ത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നെന്നും യാത്രാരേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നുമാണ് അദ്ദേഹം അറിയിച്ചത്.
എസ്.ഐ.ടി. റിപ്പോര്‍ട്ട് ഡി.ജി.പി. ആഭ്യന്തര സെക്രട്ടറി മുഖേന സര്‍ക്കാരിനു സമര്‍പ്പിച്ചതിനേത്തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കൂടിയാലോചിച്ചാണ് സസ്പെന്ഷന് അംഗീകാരം നല്‍കിയത്.






