കോട്ടയം : കാർഷിക സമൃദ്ധി എന്ന സർക്കാർ നയം പാലാ നഗരസഭയില്‍ ഫലപ്രദമായി നടപ്പിലാക്കുമെന്ന് നഗരസഭ ആക്ടിംഗ് ചെയർപേഴ്സണ്‍ മായാ രാഹുല്‍ പറഞ്ഞു. 'ഓണത്തിന് വിലസമൃദ്ധി' എന്ന മുദ്രാവാക്യം യാഥാർഥ്യമാക്കുന്നതിനായി നഗരസഭയില്‍ വിവിധ കാർഷിക പദ്ധതികള്‍ ഊർജിതമായി നടപ്പാക്കിവരുകയാണെന്ന് കൃഷി ഓഫീസർ സി.ബിന്ധ്യയും പറഞ്ഞു.
2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം കർഷകർക്ക് കുറ്റിക്കുരുമുളക് തൈകളും ഫലവൃക്ഷത്തൈകളും വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. കൃഷി ഓഫീസർ മാരായ അനൂപ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണ്‍മാരായ ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ്, കൗണ്‍സിലർമാരായ ഷാജു തുരുത്തേല്‍, ബെറ്റി ഷാജു, ബിജി ജോജോ, ജോസിൻ ബിനോ, ലീന സണ്ണി, കൗണ്‍സിലർമാരായ ലിസിക്കുട്ടി മാത്യു, ജോർജുകുട്ടി ചെറുവള്ളി എന്നിവർ പങ്കെടുത്തു.






