കോട്ടയം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അഡീഷണൽ എസ്പിമാരെ മാറ്റി നിയമിച്ചു ഉത്തരവിറങ്ങി.
വൈക്കം ഡിവൈഎസ്പി ആയിരുന്ന സജീവ് കെ കോട്ടയം അഡീഷണൽ എസ്പി ആയി നിയമിതനായി. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന സുനിൽ കുമാർ ഇ കോഴിക്കോട് സിറ്റിയിൽ അഡീഷണൽ എസ്പി ആകും.
തിരുവനന്തപുരം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥനായിരുന്ന കരുണാകരൻ പി പി കാസർഗോഡ് അഡീഷണൽ എസ്പി ആയും വയനാട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥനായിരുന്ന ഷാജി വർഗീസ് കണ്ണൂർ സിറ്റിയിലും
കഴക്കൂട്ടം സൈബർ സിറ്റി ഡിവൈഎസ്പി ആയിരുന്ന ജയരാജ് ആർ പത്തനംതിട്ട അഡീഷണൽ എസ്പി ആയും കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് വിജിലൻസ് ഓഫീസർ ആയിരുന്ന മനോജ് എംകെയെ തൃശൂർ റൂറൽ അഡീഷണൽ എസ്പി ആയും നിയമിച്ചു.
എറണാകുളം റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ആയിരുന്ന സന്തോഷ് സിആർ നെ പാലക്കാട് അഡീഷണൽ എസ്പി ആയും പത്തനംതിട്ട അഡീഷണൽ എസ്പി ആയിരുന്ന വിജയൻ ടിബിയെ എറണാകുളം റൂറൽ അഡീഷണൽ എസ്പി ആയും നിയമിച്ച് ഉത്തരവായി.
കാസർഗോഡ് അഡീഷണൽ എസ്പി ആയിരുന്ന സന്തോഷ് കുമാർ ആർ കൊല്ലം റൂറലിലേക്ക് അഡീഷണൽ എസ്പി ആയി നിയമിതനായി. തൃശൂർ റൂറൽ അഡീഷണൽ എസ്പി ആയിരുന്ന കൃഷ്ണദാസ് വിഎ തൃശൂർ സിറ്റി അഡീഷണൽ എസ്പി ആയി നിയമിതനായി.
പാലക്കാട് അഡീഷണൽ എസ്പി ആയിരുന്ന സിനോജ് ടിഎസ് ഇടുക്കി അഡീഷണൽ എസ്പി ആയി നിയമിതനായി. കണ്ണൂർ റൂറൽ അഡീഷണൽ എസ്പി ആയിരുന്ന എൻആർ ജയരാജ് വയനാട് അഡീഷണൽ എസ്പി ആയി നിയമിതനായി.
തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്പി ആയിരുന്ന പ്രദീപ് കുമാർ എ കോഴിക്കോട് റൂറൽ അഡീഷണൽ എസ്പി ആയി നിയമിതനായി. കൂടാതെ കൊല്ലം അഡീഷണൽ എസ്പി ആയിരുന്ന ഡിനിൽ ജെകെ തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്പി ആയി നിയമിതനായി.






