കുമളി: ഇടുക്കി കുമളിക്ക് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.
പത്തനംതിട്ട കുമ്പഴ സ്വദേശി സാലി (70) ആണ് മരിച്ചത്.
തമിഴ്നാട്ടിലെ വേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തിലേക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
എതിർദിശയിൽ വന്ന കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാറിന് ഗുരുതരമായി കേടുപാടുകൾ സംഭവിച്ചു.
സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.






