പത്തനംതിട്ട:ജനങ്ങളെ ഭീതിയിലാഴ്ത്തി
കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി.
കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട എലിക്കോട് ഇരുക്കുഴി ഭാഗത്ത് ജനവാസമേഖലയ്ക്ക് സമീപം കരിമ്പുലിയെ കണ്ടത്.
ഇന്നലെ രണ്ടു തവണയായിട്ടാണ് നാട്ടുകാർ കരിമ്പുലിയെ ഈ പ്രദേശത്ത് കണ്ടത്.
രാവിലെ റബ്ബർ ടാപ്പിങ് തൊഴിലാളികളാണ് ആദ്യം കരിമ്പുലിയെ കാണുന്നത്.
പിന്നീട് വൈകീട്ട് അഞ്ചു മണിയോടെ പ്രദേശവാസികളായ നാട്ടുകാരും ഈ പ്രദേശത്ത് കരിമ്പുലിയുടെ സാന്നിധ്യം കാണുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഒമ്പതാം വാർഡ് മെമ്പർ പ്രസന്നകുമാരി വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു.
തുടർന്ന് വനംവകുപ്പ് പ്രദേശത്ത് കരിമ്പുലിയുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനായി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.






