പാലാ: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അപകടം. അപകടത്തിൽ പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരായ പത്തനംതിട്ട നാരങ്ങാനം സ്വദേശികളും ബന്ധുക്കളുമായ ആൽവിൻ ജോർജ് ( 19 ) തോമസ് കെ.എം ( 64) ഓട്ടോ ഡ്രൈവർ സി.ഡി. സുഭാഷ് ( 57) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
5 മണിയോടെ പുനലൂർ മുവാറ്റുപുഴ ഹൈവേയിൽ ചിറക്കടവിന് സമീപമായിരുന്നു അപകടം.






