കോട്ടയം: തൊഴിലാളി വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും വിവിധ ആനുകൂല്യങ്ങൾ പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് നാളെ ആഗസ്റ്റ് 17ന് രാജ്യ വ്യാപകമായി ഭാരതീയ മസ്ദൂർ സംഘം ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തുന്നു.
തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന കാലഹരണപ്പെട്ട തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് പുതിയ ലേബർ കോഡുകൾ നടപ്പിലാക്കിയെങ്കിലും വ്യവസായ ബന്ധ കോഡിലും, ഒ.എസ്. എച്ച് കോഡിലും ഒട്ടേറെ തൊഴിലാളി വിരുദ്ധ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നു.
300 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങളിൽ സ്റ്റാൻഡിങ് ഓർഡറുകൾ ആവശ്യമില്ലന്നതും, ലേ ഓഫ്, ലോക്കൗട്ട്, റിട്രഞ്ച്ച്മെന്റ്റ് തുടങ്ങിയ നടപടിക്രമങ്ങൾക്ക് 300 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങൾക്ക് അനുമതിയും നടപ്പാക്കാം എന്ന വ്യവസ്ഥ, രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും അവശ്യ സർവീസിന്റെ പരിധിയിൽ കൊണ്ടുവന്നുകൊണ്ട് പണിമുടക്ക് അസാധ്യമാകും വിധം നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നതും അംഗീകരിക്കാൻ കഴിയില്ല.
50ൽ താഴെ കരാർ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ കരാർ തൊഴിലാളി നിയമങ്ങളും തൊഴിലാളി സുരക്ഷയും വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
അംഗീകാരത്തിനുള്ള നിയമങ്ങളിൽ കാതലായ മാറ്റം വരുത്തിക്കൊണ്ട് തൊഴിലാളികളുടെ വിലപേശനുള്ള അധികാരം തന്നെ കവർന്നെടുത്തിരിക്കുകയാണ്.
ഇന്നലെ വരെ കരാർവൽക്കരണം നേരിട്ടല്ലായിരുന്നെങ്കിൽ ഇന്ന് കേന്ദ്ര പൊതുമേഖലകൾക്കും ഇതര സ്ഥാപനങ്ങൾക്കും തൊഴിലാളികളെ ഫിക്സഡ് ടേം എംപ്ലോയ്മെന്റ് വഴി നേരിട്ട് നിയമിക്കാം എന്ന വ്യവസ്ഥ വരുന്നതോടുകൂടി കരാർവൽക്കരണം വ്യാപകമാക്കുവാനും അതുവഴി സ്ഥിര നിയമനം അവസാനിക്കാൻ പോകുയാണ്.
ചാരിറ്റബിൾ,സോഷ്യൽ,ഫിലാന്ത്രോപിക് നിർവചനങ്ങളിൽ വരുന്ന സ്ഥാപനങ്ങളിൽ ട്രേഡ് യൂണിയൻ തുടങ്ങാൻ കഴിയില്ലെന്ന സ്ഥിതിവിശേഷം സംജാതമാകുന്നതോടുകൂടി അംഗൻവാടി ആശാവർക്കർ, സ്കൂളുകൾ ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ തൊഴിലാളി യൂണിയൻ പ്രവർത്തനം അസാധ്യമാവകയാണ്.
ഇത്തരം നിയമങ്ങൾ പുനഃ പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ് അത് പാർലമെന്റിൽ നിയമനിർമാണത്തിലൂടെ മാത്രമെ സാധ്യമാവുകയുള്ളൂ.
അത്തരത്തിൽ നിയമനിർമ്മാണം കൊണ്ടുവരുന്നതിന് സർക്കാർ അടിയന്തരമായി തയ്യാറാകണം.
കഴിഞ്ഞ ഫെബ്രുവരിയിൽ ഒറിസ്സയിൽ ബി.എം.എസ് അഖിലേന്ത്യാ സമ്മേളന വേദിയിൽ കേന്ദ്ര തൊഴിൽ കാര്യവകുപ്പ് മന്ത്രി ശ്രീ മൻസൂക് മാണ്ഡവ്യ, ബിഎംഎസിന്റെ ആവശ്യം പരിഗണിച്ച് ഇപിഎഫ് ചുരുങ്ങിയ പെൻഷൻ അടിയന്തരമായി വർദ്ധിപ്പിക്കും
എന്ന് പരസ്യമായി പ്രഖ്യാപിച്ചാണ്, എന്നാൽ നാളിതുവരെ ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായിട്ടില്ല അതിനാൽ ഇപിഎഫ് ചുരുങ്ങിയ പെൻഷൻ 7500 രൂപ ആക്കുക,
ഇപിഎഫിന്റെ ശമ്പള പരിധി 30000 ആക്കുക ഇഎസ്ഐയുടെ ശമ്പള പരിധി 42000 ആക്കുക ബോണസിന്റെ ശമ്പള പരിധി വർദ്ധിപ്പിക്കുക.
ചുരുങ്ങിയ ബോണസ് 18000 രൂപയാക്കി വർദ്ധിപ്പിക്കുക, മിനിമം വേതനം ചുരുങ്ങിയത് 30000 രൂപ ഉയർത്തുക, കരാർ തൊഴിലാളികൾക്ക് തുല്യ ജോലിക്ക് തുല്യ വേതനവും സ്ഥിര നിയമനവും നൽകാൻ തയ്യാറാവുക,
അംഗൻവാടി ആശാവർക്കർ തുടങ്ങിയ സ്കീം വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുകയും അവരെ സർക്കാർ ജീവനക്കാരായി പരിഗണിക്കുകയും വേണം,
ബാങ്കിംഗ് മേഖലയിൽ അഞ്ചുദിവസത്തെ പ്രവർത്തി ദിനം നടപ്പാക്കണം, ഗ്രാറ്റിവിറ്റി നിയമത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവന്നു കൊണ്ട് ഒരു വർഷം പൂർത്തിയാക്കുന്ന തൊഴിലാളിക്ക് സർവ്വീസിന് 30 ദിവസത്തെ ശമ്പളം കണക്കാക്കി ഗ്രാറ്റുവിറ്റി നൽകണം 40 ലക്ഷമായി അതിന്റെ പരിധി വർദ്ധിപ്പിക്കണം,
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാജ്യവ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിവിധ കേന്ദ്ര സ്ഥാപനങ്ങൾക്ക് മുന്നിലുമായി പതിനായിരക്കണക്കിന് ബിഎംഎസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനവും ധാരണയും നടക്കുന്നതാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം തൊഴിൽ മേഖലയിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
വ്യാപകമായ കരാർവൽക്കരണം, രൂക്ഷമായ തൊഴിലില്ലായ്മ, പിഎസ്സി വഴി നടക്കുന്ന തട്ടിപ്പുകൾ, അടിസ്ഥാന വിഭാഗം തൊഴിലാളികളാ യ കശുവണ്ടി കയർ കൈത്തറി മേഖലയോടുള്ള അവഗണന,
അടഞ്ഞുകിടക്കുന്ന നിരവധിയായ എസ്റ്റേറ്റുകൾ, പട്ടിണിയിലായി തൊഴിലാളികൾ, നിർമ്മാണ ക്ഷേമനിധിയിൽ നിന്ന് അടക്കമുള്ള തൊഴിലാളികൾക്ക് ക്ഷേമം പെൻഷൻ കിട്ടാതായിട്ടും മാസങ്ങൾ പലതു കഴിഞ്ഞിരിക്കുന്നു.
ഇത്തരത്തിൽ എല്ലാ മേഖലയിലും സർക്കാർ തൊഴിലാളി ദ്രോഹ നടപടി കേരളത്തിൽ തുടരുകയാണ്, സർക്കാർ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പള കമ്മീഷൻ സംബന്ധിച്ച് ഇനിയും തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല,
കെഎസ്ആർടിസി ജീവനക്കാരുടെ കുടിശ്ശിക ഇങ്ങനെ എല്ലാ മേഖലയിലും കേരള സർക്കാർ തൊഴിലാളി ദ്രോഹ നടപടികൾ തുടരുമ്പോൾ സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ തെറ്റായ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഎംഎസ് നടത്തുന്ന ഈ പ്രക്ഷോഭത്തിന് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.






