കോഴിക്കോട് : ബേപ്പൂർ പോർട്ടിൽ ക്രെയിൻപൊട്ടി വീണ് അപകടം. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെയാണ് ബേപ്പൂർ പോർട്ടിലെ ക്രെയിൻ പൊട്ടി വീണത്.
അന്ത്രോ കവരത്തി ദ്വീപിലേക്ക് പോകുന്ന സർക്കാർ എന്ന ഉരുവിലേക്ക് ചരക്ക് കയറ്റുന്നതിനിടെയാണ് അപകടം ഉണ്ടാകുന്നത്.
ക്രൈയ്നിന്റെ കാലപ്പഴക്കമാണ് തകർന്നു വീഴാൻ കാരണം എന്ന് തൊഴിലാളികൾ ആരോപിച്ചു. സംഭവത്തിൽ ആർക്കും പരുക്കുകൾ ഇല്ല.






