കൊല്ലം: ഇസ്ലാം മതപ്രഭാഷകനും വ്ലോഗറുമായ മുഹമ്മദ് നിയാസ് പ്രതിയായ പീഡനക്കേസില്‍ കുടുതല്‍ വിവരങ്ങള്‍ പുറത്ത്. മുത്തശ്ശിയെ മയക്കിക്കിടത്തിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് അതിജീവിതയായ 16 കാരി മൊഴി നല്കി
മുത്തശ്ശിയുടെ പ്രേതബാധ ഒഴിപ്പിച്ചുനല്കാമെന്ന് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയെയും മുത്തശ്ശിയെയും മുഹമ്മദ് നിയാസ് സ്വന്തം സ്ഥാപനത്തിലേക്ക് എത്തിച്ചത്.
പീഡനം നടന്നതായി പരാതിയില്‍ പറയുന്ന സമയങ്ങളിലെല്ലാം പ്രതി തന്റെ മതപഠന സ്ഥാപനത്തിലുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവിടെ വച്ചാണ് കൂടുതലായും ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. ഇതിന് തെളിവായി പ്രതിയുടെ ഫോണ്‍വിളി വിവരങ്ങളും മറ്റ് രേഖകളും പോലീസിന് ലഭിച്ചു. പരാതിയില്‍ പറയുന്ന സംഭവങ്ങളുടെ സമയക്രമം പരിശോധിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.
മുഹമ്മദ് നിയാസിനെതിരെ പരാതി ലഭിച്ചത് ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിന് നാല് ദിവസം മുമ്പാണ്. പരാതി ലഭിച്ചതിന് പിന്നാലെ പ്രതിയുടെ സാമ്പത്തിക ഇടപാടുകളും ഫോണ്‍വിളി രേഖകളും പോലീസ് വിശദമായി പരിശോധിച്ചു. പരാതിയിലെ ആരോപണങ്ങള്‍ക്ക് തെളിവുകളുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്.
പ്രതിയുടെ മൊബൈല്‍ ഫോണുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. കേസില്‍ കൂടുതല്‍ പേർ ഇരകളായിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.






