കൊച്ചി:നെടുമ്പാശേരിവാഹനാപകടക്കേസിൽ 4 പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് നാളെ വൈകിട്ട് 5 വരെ കസ്റ്റഡി അനുവദിച്ചത്.
സാക്ഷികളെ കാണിച്ചു ഉറപ്പ് വരുത്താനും ഡിജിറ്റൽ
തെളിവുകൾ സംബന്ധമായ ചോദ്യം ചെയ്യലിനുമാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്
ജില്ലാ കോടതി കഴിഞ്ഞ ദിവസം ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലിസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയത്.
ആവശ്യപ്പെട്ടത് 2 ദിവസത്തെ പൊലിസ് കസ്റ്റഡി.
ദൃക്സാക്ഷികളെ കാണിച്ചു തിരിച്ചറിയൽ, ഡിജിറ്റൽ തെളിവുകൾ കാണിച്ചു ചോദ്യം ചെയ്യൽ എന്നിവ പൂർത്തിയാക്കണം എന്നായിരുന്നു കസ്റ്റഡി അപേക്ഷയിലെ ഉള്ളടക്കം.
ആവശ്യത്തെ പ്രതിഭാഗം എതിർത്തു. ഇതിനോടകം പ്രതികളുടെ ചിത്രവും വിവരങ്ങളും വൈറൽ ആണ്.
ഇനിയെന്തിനു തിരിച്ചറിയൽ പരേഡ് എന്നു ആയിരുന്നു വാദം.






