ചെന്നൈ: ബിഎല്‍എം ചെയർമാൻ പ്രേംകുമാറിൻ്റെ അറസ്റ്റില്‍ തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദം.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിജയ്ക്കൊപ്പമുള്ള പ്രേംകുമാറിന്റെ ചിത്രം ആയുധമാക്കി ഡിഎംകെ രംഗത്തെത്തി.
ജൂലൈയില്‍ ഒരു സ്വകാര്യ ചാനലിന്റെ ഡയറക്ടർമാർക്കൊപ്പം പ്രേംകുമാർ വിജയിയെ സന്ദർശിച്ചതാണ് വിവാദമായത്.
തട്ടിപ്പുകാരനും മുഖ്യമന്ത്രിയും തമ്മില്‍ എന്ത് ബന്ധമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ സിബിഐ, ഇഡി, എസ്എഫ്ഐഓ അന്വേഷണം ആവശ്യപ്പെട്ടു.
പ്രേംകുമാറിന്റെ കമ്പനിയുടെ ബസുകള്‍ ടിവികെ പരിപാടികള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. വിശ്വാസവോട്ടിന് മുൻപ് എംഎല്‍എമാരെ കൊണ്ടുപോയത് ഈ ബസുകളില്‍ ആണെന്നും ഉദയനിധി ആരോപിച്ചു.
എന്നാല്‍, ചാനലിന്റെ തമിഴ് വിഭാഗവുമായി പ്രേകുമാറിന് ബന്ധം ഇല്ലെന്ന് സ്വകാര്യ ചാനല്‍ വിശദീകരിച്ചു.






