കൊച്ചി:മൂവാറ്റുപുഴ-പെരുമ്പാവൂര് എംസി റോഡില് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് വയോധികന് ദാരുണാന്ത്യം.
പേഴയ്ക്കാപ്പിള്ളി തെക്കേക്കര വീട്ടില് കൊച്ചുമുഹമ്മദ് ആണ് മരണമടഞ്ഞത്.
ഇന്ന് രാവിലെ അഞ്ചരയോടെ പേഴയ്ക്കാപ്പിള്ളി ഭാഗത്തു നിന്നും പള്ളിപ്പടിയിലെ പള്ളിയിലേക്ക് പോകുന്നതിനായി
വരികയായിരുന്ന കൊച്ചുമുഹമ്മദിന്റെ സ്കൂട്ടറും മൂവാറ്റുപുഴ ഭാഗത്ത് നിന്നും
പെരുമ്പാവൂര് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
പാമ്പാക്കുട സ്വദേശി ബിന്സാണ് ബൈക്ക് ഓടിച്ചിരുന്നത്.






