മുംബൈ: ന്യൂസിലന്ഡിനെതിരായ ഇന്ത്യ എ ടീമിന്റെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില് നിന്ന് വിക്കറ്റ് കീപ്പര്-ബാറ്റസ്മാന് റിഷഭ് പന്തിനെ ഒഴിവാക്കി.
ന്യൂസിലന്ഡ് എ ടീമിനെതിരെ മൂന്ന് ചുതര്ദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.
ഇറാനി കപ്പില് റെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കുന്നതിനിടയേറ്റ പരിക്കിനെ തുടര്ന്നാണ്
പന്തിന് സെപ്റ്റംബറിലെ മത്സരത്തിനിടയിലാണ് അദ്ദേഹത്തിന് പരിക്കേല്ക്കുന്നത്.
ഫിറ്റ്നസിന്റെ അടിസ്ഥാനത്തിലായിരുന്നു പന്തിനെ ആദ്യഘട്ടത്തില് ടീമില് ഉള്പ്പെടുത്തിയിരുന്നത്.
നിലവില് ബിസിസിഐ മെഡിക്കല് ടീമിന്റെ നിരീക്ഷണത്തിലുള്ള താരം സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും,
മൂന്നാം മത്സരത്തില് കളിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ബോര്ഡ് അറിയിച്ചു.
നവംബര് 19 മുതല് ഡിസംബര് 1 വരെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ സീനിയര് ടെസ്റ്റ് പരമ്പരയ്ക്ക്
മുന്നോടിയായി പന്തിന്റെ പരിക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും, സീനിയര് സ്ക്വാഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.






