കൊക്കയാർ: ബെംഗളൂരുവിൽ ബൈക്ക് അപകടത്തിൽപെട്ട് കൊക്കയാർ, മരുതുംമൂട് സ്വദേശിയായ യുവാവ് മരിച്ചു.
മരുതുംമൂട് കോക്കണ്ടത്തിൽ ബേബിച്ചൻ - ബിൻസി ദമ്പതികളുടെ മകൻ തോമസ് സ്കറിയ (മാക്സിൻ-24) ആണ് മരിച്ചത്.
ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ തോമസ് സ്കറിയ രാത്രികാല ഡ്യൂട്ടി കഴിഞ്ഞു വെള്ളിയാഴ്ച (11) പുലർച്ചെ താമസ സ്ഥലത്തേക്കു ബൈക്കിൽ മടങ്ങും വഴി അപകടത്തിൽപെടുകയായിരുന്നു. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. നിഹിന ഏക സഹോദരിയാണ്.






