കോട്ടയം: ജില്ലയിൽ നാളെ (12/9/2026)വാഴൂർ,അതിരമ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
വാഴൂർ:കൊടുങ്ങൂർ ടൗൺ, അമ്പാട്ടുപടി, ആറ്റുകുഴി, തോപ്പിൽ പടി ഭാഗങ്ങളിൽ പകൽ 10.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
വാഴൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇന്ദുജ, കൊടുങ്ങൂർ ടൗൺ, ടി എം എം, ഹച്ച്, കൊടുങ്ങൂർ അമ്പലം, ഇടപ്പള്ളി താഴെ, കൊടുങ്ങൂർ മില്ല്, അമ്പാട്ടു പടി, ആറ്റുകുഴി, തോപ്പിൽ, ഒന്നാം മൈൽ, കോട്ട എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 11 കെ.വി ജോലികൾ നടക്കുന്നതിനാൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജസ്സ്, കുറ്റിയകവല, പൂഴിക്കനട ട്രാൻസ്ഫോമറിൽ നാളെ (എച്ച്.ടി ലൈൻ )ട്രീ കട്ടിങ് വർക്ക് നടക്കുന്നതിനാൽ 9.30 AM -1.00PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.






