ആലുവ: ആലുവയില്‍ ഇന്നലെ മുതല്‍ കാണാതായ യുവാവിനായുള്ള പരിശോധനയ്ക്കിടെ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി.
ആലുവ മഹിളാലയം പാലത്തിനടുത്ത് പുഴയില്‍ തിരച്ചില്‍ നടത്തുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
അങ്കമാലി സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണിത്. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ ഇയാളെ ഇന്നലെ മുതല്‍ കാണാതായിരുന്നു.
ചൊവ്വാഴ്ച കാണാതായ മാള സ്വദേശി അഫ്സലിനായാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്. ചൊവ്വാഴ്ച പുലർച്ചെ പാലത്തില്‍ നിന്നും ആരോ വീഴുന്നത് കണ്ട് പരിശോധന നടത്തിയപ്പോള്‍ യുവാവിന്റെ ബൈക്ക് ഇവിടെ കണ്ടെത്തിയത്. അഫ്സലിനായുള്ള തിരച്ചില്‍ തുടരുകയാണ്.






