വാഷിംഗ്ടണ്‍ : ഹോർമുസ് കടലിലിടുക്ക് അടച്ചിട്ടിട്ടില്ലെന്നും കപ്പലുകള്‍ക്ക് കടന്നുപോകാമെന്നും യു.എസ് സെൻട്രല്‍ കമാൻഡ്.
അന്താരാഷ്ട്ര ജലപാതയില്‍ ഗതാഗതം സുഗമമാണെന്നും ഇറാന്റെ ഭീഷണി നേരിടാനും നാവിഗേഷൻ സ്വാതന്ത്ര്യം സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും യു.എസ് സേന പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പുനരാരംഭിച്ച സംഘർഷങ്ങളെ തുടർന്ന്ഹോർമുസ് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു്,എസ് സൈന്യത്തിന്റെ പ്രസ്താവന. ല
ഹോർമുസില്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഇറാനും യു,എസും തമ്മിലുള്ള വെടിനിറുത്തല്‍ നിറുത്തുകയും സംഘർഷം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഹോർമുസ് കടലിടുക്ക് ഇറാന് ആണവ ബോംബുകളെക്കാള്‍ പ്രധാനമാണെന്നും അത് സംരക്ഷിക്കുമെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേഷ്ടാന് മേജർ ജനറല്‍ മൊഹ്സിൻ റെസായ് പറഞ്ഞു. ഇറാനിലെ യു.എശ് ആക്രമണത്തിന് പിന്നാലെ ഇറാൻ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചത്.






