സൂറിച്ച് : അടുത്ത ഫുട്ബാള്‍ ലോകകപ്പില്‍ 64 ടീമുകള്‍ മാറ്റുരയ്ക്കാൻ സാദ്ധ്യത. 16 രാജ്യങ്ങളെ കൂടി ലോകകപ്പ് വിപുലീകരിക്കാൻ ചർച്ചകള്‍ നടക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.
2030ലോകകപ്പിന് മുന്നോടിയായി ഇക്കാര്യത്തില്‍ തീരുമെനമെടുക്കുമെന്നും ഇൻഫാന്റിനോ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ലോകകപ്പ് ഫുട്ബാളിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി 2030 എഡിഷൻ മൂന്ന് ഭൂഖണ്ഡത്തിലും ആറ് രാജ്യത്തുമായാണ് നടക്കുന്നത്. ഉറുഗ്വേ, പരാഗ്വേ, അർജന്റീന എന്നിവയ്ക്ക് പുറമേ സ്പെയിൻ, പോർച്ചുഗല്‍, മൊറോക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.






