കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിജു മേനോന് നായകനാകുന്ന അവറാച്ചന് ആന്‍ഡ് സണ്‍സിലെ ആദ്യ ഗാനം റിലീസായി. തന്റെ ആലാപനം കൊണ്ട് ശ്രോതാക്കളുടെ ഹൃദയം കീഴടക്കുന്ന ഗായകന് സിദ് ശ്രീറാമും സെബാ ടോമിയുമാണ് ചുരുള്‍ മുടി ചുരുളോ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.
സനല്‍ ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുഹൈല്‍ കോയ ആണ് ഗാനരചന. റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ ആസ്വാദകരുടെ ഹൃദയം കീഴടക്കുകയാണ് അവറാച്ചന് ആന്‍ഡ് സണ്‍സ് ചിത്രത്തിലെ ചുരുള്‍ മുടി ചുരുളോ എന്ന ആദ്യ ഗാനം.
മാജിക് ഫ്രയിമ്സിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് അവറാച്ചന് ആന്‍ഡ് സണ്‍സ് ചിത്രം അവതരിപ്പിക്കുന്നത്. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നര്‍മ്മത്തില്‍ ചാലിച്ച രസകരമായ ഈ ഫാമിലി ഡ്രാമ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേര്‍ന്നാണ്. കൗതുകമുണര്‍ത്തി ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ക്കു പിന്നാലെ റിലീസായ അവറാച്ചന് ആന്‍ഡ് സണ്‍സിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.






