കൊച്ചി: അൻവർ സാദത്ത് എംഎല്‍എക്കെതിരെ കവർച്ചാ കേസ് പ്രതിയുടെ വധഭീഷണി കേസെടുത്ത് പൊലീസ്.
ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പോയ യാത്രക്കാരനെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയാണ് ജാമ്യത്തിലിറങ്ങിയ ശേഷം ഫേസ്ബുക്കിലൂടെ അൻവർ സാദത്ത് എംഎല്‍എക്കെതിരെ ഭീഷണി മുഴക്കിയത്.
എംഎല്‍എയെ കൊല്ലുമെന്നായിരുന്നു മേയ്ക്കാട് സ്വദേശി ജോബിയുടെ ഭീഷണി.
കവർച്ച കേസ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം എന്ന് എംഎല്‍എ മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണമായിരുന്നു പ്രകോപനം. ഇയാള്‍ക്കെതിരെ സൈബർ പൊലീസാണ് കേസെടുത്തത്.






