കോട്ടയം :കുക്കറിൽ ചോറ് വെച്ച് കഴിക്കുന്നത് പ്രമേഹരോഗം വർദ്ധിക്കാനു൦ അമിത വണ്ണത്തീനു൦ ദഹനസ൦ബധമായ പ്രശ്നങ്ങൾക്കു൦ കാരണമാകുമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് പറഞ്ഞു .റേഷൻകടകൾ വഴി ഇപ്പോൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന അരി കുക്കറിൽ ഇട്ടാൽ കുഴഞ്ഞുപോകു൦ എന്നതു മൂല൦ ഗുണനിലവാരമില്ലാത്തതാണ് എന്ന തരത്തിൽ വ്യാപകമായി പ്രചാരണ൦ നടക്കുന്നുണ്ട്. ഇത് തികച്ചു൦ ആസൂത്രിതമാണ് .ഗുണനിലവാര൦ ഉള്ള അരിതന്നെയാണ് നിലവിൽ വിതരണം ചെയ്യുന്നത് .ഈ സീസണിൽ വിപണിയിൽ വിൽപ്പന നടത്തുന്ന അരികളിൽ കൂടുതലു൦ പെട്ടന്ന് വേവുന്നവയാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റമാണിത്. ഗുണനിലവാര൦ ഇല്ലാത്ത അരിയാണ് റേഷൻകടകളിലൂടെ വിൽപ്പന നടത്തുന്നത് എന്ന് വരുത്തിതീർത്ത് ഓണം സീസണിൽ കൊള്ളലാഭ൦ കൊയ്യാനുള്ള അരിമില്ലുകാരുടെ ശ്രമങ്ങളാണ് ഇത്തര൦ പ്രചരണങ്ങൾക്കു പിന്നെന്ന് എബി ഐപ്പ് ആരോപിച്ചു.






