തിരുവനന്തപുരം : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബവും, കൂട്ടപ്പന വാർഡ് കൗൺസിലറും. അത്യാഹിത വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ പരിശോധിക്കും. ഇന്നലെയാണ് 52 വയസുകാരനായ രാജേഷ് കുമാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വച്ച് കുഴഞ്ഞു വീണ് മരിച്ചത്.
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോൾ ചികിത്സ കിട്ടാതെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. നെഞ്ചുവേദനയാണെന്ന് പറഞ്ഞിട്ടും അര മണിക്കൂറോളം സെക്യൂരിറ്റി ക്യൂവിൽ നിർത്തിയെന്നും കുടുംബം ആരോപിച്ചു. ആദ്യഘട്ടത്തിൽ മൃതദേഹം ബന്ധുക്കൾ സ്വീകരിച്ചിരുന്നില്ല. ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ ബന്ധുക്കളും തമ്മിൽ വാക്കേറ്റമുണ്ടായി.
പരാതിയിൽ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ ഇടപെട്ടിരുന്നു. അടിയന്തരമായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. അതേസമയം, ചികിത്സ വൈകാൻ കാരണം സെക്യുരിറ്റി ജീവനക്കാരൻ ആണെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം തന്നെ അന്വേഷണ വിധേയമായി സെക്യൂരിറ്റി ജീവനക്കാരെ ചുമതലയിൽ നിന്ന് മാറ്റി.






