മണർകാട് : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണർകാട് നിയോജക മണ്ഡലം കുടുംബസംഗമവും വാർഷികവും ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സിനി മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎസ്എസ് പി എ സംസ്ഥാന നിർവാഹകസമിതിയംഗം മോഹനചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡൻ്റ് കെ. എം. ബാലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഷികയോഗത്തിൽ യൂണിറ്റ് അംഗങ്ങളായ ഷേർലി ഡേവിഡ് (പി.എച്ച്ഡി.ഹോൾഡർ ഇൻ ലൈബ്രറി സയൻസ്), സൂസൻ പാലാത്ര (KSSPA സംസ്ഥാന കലാമത്സരത്തിൽ കഥാരചനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ച യൂണിറ്റ് അംഗം ഗീവർഗീസ് കൊല്ലംകുഴിയുടെ മകൻ ആകാശ് ഗീവർഗീസ് (2025-2026 വർഷത്തെ യുവകർഷക ജേതാവ്) പി. എം. ജോസഫിൻ്റെ കൊച്ചുമകൾ അയോണ മറിയം ജോസഫ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.
80 വയസ്സ് പൂർത്തീകരിച്ച യൂണിറ്റ് അംഗങ്ങളെ ആദരിച്ചു.
സൈബർ കുറ്റക്യത്യങ്ങളെക്കുറിച്ച് ' സീനിയർ സിവിൽ പോലീസ് ഓഫീസർ ജോബിൻ ജെയിംസ് ക്ലാസെടുത്തു. ഡോ. വിമല ടെസി ജോൺ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ബോധവ ത്കരണ ക്ലാസ്സ് നയിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് : ഇ. വി. തോമസ്, സെക്രട്ടറി : പി. കെ. സതീഷ് വെട്ടിക്കുന്നേൽ, ട്രഷറർ: പി. കെ. ഏബ്രഹാം, വൈസ് പ്രസിഡന്റ് : അഡ്വ. കെ. എ. സുരേന്ദ്രൻ വനിതാഫോറം പ്രസിഡൻ്റ് ഡോ. ഷേർലി ഡേവിഡ്, കമ്മറ്റി അംഗങ്ങ ളായി സൂസൻ പാലാത്ര, കെ. വി. ഗീവർഗീസ് എന്നിവരെ തെരഞ്ഞെടുത്തു.






