. ഡൽഹി: ബിഗ് ടിക്കറ്റ് സീരീസ് 289 ഡ്രോയില്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള അഞ്ച് പ്രവാസികള്‍ക്ക് സമ്മാനം.
ഓരോരുത്തർക്കും സമാശ്വാസ സമ്മാനമായി 100,000 ദിർഹം വീതമാണ് ലഭിച്ചത്. വിജയികളില്‍ മൂന്നു പേർ മലയാളികളാണ്.
കേരളത്തില്‍ നിന്നുള്ള വിജയികളില്‍ ഒന്നാമത്തെയാള്‍ 28 വയസ്സുകാരനായ അഖില്‍ ചന്ദ്രൻ ആണ്. സെയില്‍സ്, കസ്റ്റമർ സർവീസ് മേഖലയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി യുഎഇയില്‍ കഴിയുന്ന അഖില്‍ സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം എല്ലാ മാസവും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നുണ്ട്.
അഖിലിന്റെ ആദ്യ ബിഗ് ടിക്കറ്റ് വിജയമാണിത്. സുഹൃത്തുക്കളില്‍ ഒരാള്‍ തെരഞ്ഞെടുത്ത ടിക്കറ്റാണ് സമ്മാനർഹമായത്. തനിക്ക് ലഭിച്ച സമ്മാനത്തുക സേവിങ്സിലേക്ക് മാറ്റിവയ്ക്കാനാണ് അഖിലിന്റെ തീരുമാനം.
വിജയിയായ രണ്ടാമത്തെ മലയാളി സൈദാലവി കരിയോടൻ ആണ്. കഴിഞ്ഞ 17 വർഷമായി അദ്ദേഹം യുഎഇയില്‍ തന്നെയാണ് താമസിക്കുന്നത്. സ്കൂള്‍ വാച്ച്മാനായി ജോലി ചെയ്യുന്ന അദ്ദേഹം സുഹൃത്തുക്കളിലൂടെയാണ് ആദ്യമായി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. കഴിഞ്ഞ നാല് വർഷമായി സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം എല്ലാ മാസവും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു
രണ്ടാമത്തെ ബംഗ്ലദേശിയായ വിജയി 32 വയസ്സുകാരനായ സാബുജ് ആണ്. ഏഴ് വർഷമായി യു.എ.ഇയില്‍ ഉള്ള സാബുജ്, നാലു വർഷമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. തനിക്ക് ലഭിച്ച സമ്മാനത്തുക ദൈനംദിന ചെലവുകള്‍ക്കും യുഎഇയിലെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഓഗസ്റ്റില്‍ 26 വിജയികള്‍ക്ക് സമ്മാനങ്ങള്‍ നേടാം. ബിഗ് സ്പിന്നില്‍ പങ്കെടുത്ത് 1 മില്യണ്‍ ദിർഹം നേടാനും അവസരമുണ്ട്. സെപ്റ്റംബർ 3-ന് നടക്കുന്ന ഡ്രോയില്‍ 15 മില്യണ്‍ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. അഞ്ച് പേർക്ക് 100,000 ദിർഹം വീതവും നേടാം.
വീക്കിലി ഇ-ഡ്രോയില്‍ നാലു പേർക്ക് ഓരോ ആഴ്ച്ചയും 25,000 ദിർഹം വീതം നേടാം. സെപ്റ്റംബർ 3-ന് ബിഗ് സ്പിന്നില്‍ കളിക്കാൻ അവസരം നേടുന്നവരെ അറിയാം. ഒക്ടോബർ 3-നാണ് ഇവർക്ക് അവസരം.
ഡ്രീം കാർ പ്രൊമോഷനും തുടരും. സെപ്റ്റംബർ 3-ന് ലാൻഡ് റോവർ ഡിഫൻഡർ, ഒക്ടോബർ 3-ന് നിസ്സാൻ പട്രോള്‍ എന്നിവയാണ് നേടാനാകുക






