പാലാ: ആർ.വി. ജംഗ്ഷന് സമീപം എംഡിഎംഎയുമായി മൂന്ന് പേരെ പാലാ പോലീസ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിലാണ് സംഭവം.
സംശയാസ്പദമായ സാഹചര്യത്തിൽ ഫോക്സ്വാഗൺ കാറിൽ എത്തിയ മൂന്ന് പേരെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് പോലീസ് വാഹനം തടഞ്ഞുനിർത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു.
കണ്ടെയ്നർ ലോറിയും ട്രക്കും ഉപയോഗിച്ച് കാർ ബ്ലോക്ക് ചെയ്ത ശേഷമാണ് പോലീസ് പരിശോധന നടത്തിയത്. പാലാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടി.
പിടിയിലായവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങളും പിടിച്ചെടുത്ത എംഡിഎംഎയുടെ അളവും പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.






