അയ്മനം: കേരള ഗ്രന്ഥശാല ദിനാഘോഷത്തിന്റെ ഭാഗമായി അയ്മനം കുടയംപടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ അക്ഷരദീപം തെളിച്ചു. ചടങ്ങിൽ ലൈബ്രറി സെക്രട്ടറി കെ.കെ. അനിൽകുമാർ ഗ്രന്ഥശാല ദിന സന്ദേശം നൽകി.
പരിപാടിക്ക് ലൈബ്രറി വയോജന വേദി സെക്രട്ടറി കെ.കെ. ഹരിദാസ്, പ്രസിഡന്റ് എച്ച്. കൃഷ്ണകുമാർ, ഒ.ആർ. പ്രദീപ്കുമാർ, രശ്മി കണ്ണൻ, കെ.വി. പ്രസന്നകുമാർ, പി.കെ. പുഷ്പവല്ലി, ഷൈല ശശി എന്നിവർ നേതൃത്വം നൽകി.






