1തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയില്‍ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ ഉള്‍പ്പെട്ട എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
കായിക വകുപ്പ് റിപ്പോർട്ടിലെ കണ്ടെത്തല്‍ ഗൗരവമുള്ളതായതിനാല്‍ വകുപ്പുതല അന്വേഷണത്തില്‍ ഒതുങ്ങില്ല. മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിൻ്റെ ചുമതല നല്‍കുക.
റിപ്പോർട്ടർ കമ്പനിയെ സ്പോണ്‍സറായി തിരെഞ്ഞെടുത്തത് എങ്ങനെ?, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങള്‍ നടന്നതെങ്ങനെ?, സാമ്പത്തിക ഇടപാടുകള്‍, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉള്‍പ്പെടെ സർക്കാർ അനുമതിക്കും ഉത്തരവുകള്‍ക്കും പിന്നിലെന്ത്?, മെസ്സിയെ കൊണ്ടുവരും എന്ന പേരിലെ വിദേശ സന്ദർശനം, കരാറുകള്‍, എല്ലാ സർക്കാർ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിക്കാൻ സ്വാതന്ത്ര്യം എന്നിവയെല്ലാം അന്വേഷണത്തിൻ്റെ പരിധിയില്‍ വരുത്തണമെന്നാണ് നിർദേശം. വിദേശ പണമിടപാടുകളില്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാനും സംസ്ഥാനം തീരുമാനിക്കും.






