കൊച്ചി: നെടുമ്പാശേരിക്ക് സമീപമുള്ള കുന്നുകരയില്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
വ്യാഴാഴ്ച വൈകിട്ടോടെയാണ് നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം പുറത്തുവന്നത്.
ഫോണ്‍ ഉപയോഗം കർശനമായി വിലക്കിയതിലുള്ള മനോവിഷമമാണ് വിദ്യാർത്ഥിനിയുടെ ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. സംഭവ ദിവസം വൈകുന്നേരം കുട്ടിയുടെ പിതാവ് വീട്ടിലെ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ തുടർച്ചയായി എൻഗേജ്ഡ് ആയി കിട്ടിയിരുന്നു. ഇതിന്റെ കാരണം ചോദിച്ചതിലുണ്ടായ മനംമാറ്റമാണ് കടുംകൈ ചെയ്യാൻ കുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ പോലീസ് തുടർനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.






