നിവിൻ പോളിയെയും മമത ബൈജുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത ബെത്ലഹേം കുടുംബ യൂണിറ്റ് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കളക്ഷനിലും വമ്പൻ നേട്ടമാണ് ചിത്രം സ്വന്തമാക്കുന്നത്.
ഇപ്പോഴിതാ സിനിമ കാണാൻ പോകുന്ന പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി സമൂഹമാധ്യങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
തിയേറ്ററില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകർത്തി സമൂഹമാധ്യമങ്ങളില്‍ ദയവായി പങ്കുവയ്ക്കരുതെന്നാണ് നിർമ്മാതാക്കള്‍ ആവശ്യപ്പെടുന്നത്.
"പ്രിയപെട്ടവരെ, ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന് നിങ്ങള്‍ നല്കുന്ന വൻ വരവേല്പ്പിന് നന്ദി. നിങ്ങളുടെ സന്തോഷം ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നിരുന്നാലും, സിനിമ കാണാനിരിക്കുന്ന മറ്റുള്ളവരുടെ ആസ്വാദനത്തെ സാരമായി ബാധിക്കുമെന്നതിനാല്‍, തിയേറ്ററില്‍ നിന്നുള്ള ചിത്രത്തിലെ ദൃശ്യങ്ങള്‍ ദയവായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. സിനിമയുടെ സർപ്രൈസുകള്‍ എല്ലാവരും തിയേറ്ററില്‍ തന്നെ ആസ്വദിക്കട്ടെ." ഭാവന സ്റ്റുഡിയോസ് കുറിച്ചു.






