കുമരകം:സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസ്സോസിയേഷൻ കുമരകം യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്നു.യൂണിറ്റ് പ്രസിഡന്റ് വി ജി ശിവദാസ് അദ്ധ്യഅധ്യക്ഷത വഹിച്ചു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഗോപി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ്യ ഷിജോ ആശംസ നേർന്നു.
"സന്തോഷപ്രദമായ വയോജന ജീവിതം" എന്ന വിഷയത്തെ ആസ്പദമാക്കി റിട്ടയേർഡ് ഹെഡ്മാസ്റ്റർ പി. ജെ .കുര്യൻ ക്ലാസ് എടുത്തു.തുടർന്ന് പൊതുയോഗത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് സെക്രട്ടറി ടി.യു സുരേന്ദ്രൻ സംസാരിച്ചു. വരവ് ചെലവ് കണക്കുകൾ ട്രഷറർ എ. ടി. തമ്പി അവതരിപ്പിച്ചു. റിപ്പോർട്ട്, കണക്ക് എന്നിവയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് അംഗങ്ങൾ സംസാരിച്ചു. ചർച്ചകൾക്ക് സെക്രട്ടറിയും ട്രഷറാറും മറുപടി നല്കി. അദ്ധ്യക്ഷൻ്റെ ക്രോഡീകരണത്തിനു ശേഷം റിപ്പോർട്ടും കണക്കും ഏകകണ്ഠമായി പാസാക്കി.
കുമരകം പഞ്ചായത്തിലെ വൃദ്ധസദനം ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി പകൽ വീടായി ഉടനെ പ്രവർത്തനം ആരംഭിക്കണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കുമരകം പഞ്ചായത്ത് വയോജന സൗഹൃദമാക്കുക. പഞ്ചായത്ത് പരിധിയിലെ വയോജനങ്ങളുടെ ഡിജിറ്റൽ സർവ്വേ നടത്തി രേഖ തയ്യാറാക്കുക.
വയോജനങ്ങൾക്ക് പ്രത്യേക യാത്ര ഇളവുകൾ അനുവദിക്കുക.
റെയിൽവേയിൽ നിലവിൽ ഉണ്ടായിരുന്ന യാത്രാനുകൂല്യങ്ങൾ പുനസ്ഥാപിക്കുക.
കുമരകം പഞ്ചായത്തിൽ പൊതുയിടങ്ങളിലെല്ലാം വയോജനങ്ങൾക്കായി ഇരിപ്പിടങ്ങൾ തയ്യാറാക്കുകയും, ചെറിയ ചെറിയ പാർക്കുകൾ നിർമ്മിക്കുകയും ചെയ്യുക.
കൗൺസലിംഗിനായി നിലവിലുള്ള സംവിധാനങ്ങളെ ഏകോപിപ്പിച്ച് വയോജനങ്ങൾക്ക് കൗൺസലിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുക. എന്നിവയാണ് മറ്റ് ആവശ്യങ്ങൾ'
തുടർ വർഷത്തേക്കുള്ള ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു
വി. ജി ശിവദാസ് (പ്രസിഡൻറ്),റവ. ഡോക്ടർ ഡിക്രൂസ് കണ്ടമംഗലം, അഡ്വക്കേറ്റ് പി എൻ ശ്രീദേവി (വൈസ് പ്രസിഡന്റുമാർ)
ടി. യു സുരേന്ദ്രൻ (സെക്രട്ടറി),എം പി സത്യൻ, ജഗദമ്മ മോഹനൻ (ജോയിൻ്റ് സെക്രട്ടറിമാർ)
എ ടി തമ്പി ( ട്രഷറർ) അടക്കമുള്ള 21 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു യോഗം വിശദമായ ആക്ഷൻ പ്ലാൻ അംഗീകരിച്ചു. തുടർന്ന് അംഗങ്ങളുടെ വിവിധതരം കലാ അവതരണങ്ങൾ നടന്നു.അഡ്വക്കറ്റ് പി. എൻ. ശ്രീദേവി സ്വാഗതവും, ജോയിൻ സെക്രട്ടറി എം .പി . സത്യൻ നന്ദിയും അറിയിച്ചു.






