എറണാകുളം : നീതി തേടി ഏതറ്റം വരെയും പോകുമെന്ന് നടി അന്‍സിബ ഹസന്. മുഖ്യമന്ത്രി വിഡി സതീഷിനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലാണ് പ്രതികരണം. സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ അളക്കുന്നത് ഏത് തുലാസില്‍ ആണെന്ന് വ്യക്തമാക്കണമെന്നും സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അപമാനിക്കുന്ന നടപടിയാണ് ഉണ്ടായത് എന്നും അന്‍സിബ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍പ് പരാതി നല്കിയപ്പോള് പൊലീസ് സ്വീകരിച്ച സമീപനം ഇപ്പോഴും തുടരുന്നുവെന്നും ആരോപണമുണ്ട്. പ്രതികളുടെ നിലവിലെ പ്രവര്‍ത്തി എന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് നിയമപരമായി പരാതി നല്‍കിയതെന്നും അധികാരികള്‍ കാണുന്ന സ്ത്രീകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ അപമാനമായി തോന്നുന്നില്ല എങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും ഹന്‍സിബ പറയുന്നു.






