കോട്ടയം: തിരുവനന്തപുരത്ത് നടന്ന 47-ാമത് കേരള പോലീസ് അത്ലറ്റിക് ആൻഡ് ഗെയിംസ് മീറ്റിൽ ഹാമർ ത്രോയിൽ കോട്ടയം ചീപ്പുങ്കൽ സ്വദേശിയായ അനൂപ് തട്ടേലിന് സ്വർണമെഡൽ. മികച്ച പ്രകടനത്തോടെയാണ് അനൂപ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
നിലവിൽ കോട്ടയം മണർകാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അനൂപ്. കായികരംഗത്ത് പോലീസ് സേനയ്ക്കും ജന്മനാടിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ നേട്ടത്തിലൂടെ അദ്ദേഹം.






