കൊച്ചി : സ്വകാര്യ ബസിന്റെ ഡോറില്‍ നിന്ന് തെറിച്ച് വീണ യുവതിക്ക് ദാരുണാന്ത്യം. വടക്കന്‍ പറവൂര്‍ കുഞ്ഞിത്തൈ സ്വദേശി 31കാരിയായ വിന്റുമോള്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പറവൂര്‍ തുരുത്തിപ്പുറത്ത് വെച്ചാണ് അപകടമുണ്ടായത്.
ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്ന യുവതി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയാണ് അപകടം സംഭവിച്ചത്. ബസിന്റെ ഡോര്‍ അടച്ചിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






