മലപ്പുറം : ദുരന്തബാധിത മേഖലയായ വണ്ടൂരിലേക്കുള്ള പ്രിയങ്ക ഗാന്ധി എംപിയുടെ ഇന്നത്തെ സന്ദർശനം മാറ്റിവെച്ചു. ചില സാങ്കേതിക കാരണങ്ങളാൽ മറ്റന്നാളത്തേയ്ക്കാണ് സന്ദർശനം മാറ്റിവെച്ചത്.
അതിനിടെ അപ്രതീക്ഷിതമായി ഇന്നലെ സംസ്ഥാനത്തുണ്ടായ മഴയിൽ മരണം ഒമ്പതായി. മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപാച്ചിലിൽ കാണായ മൂന്ന് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ ഇവിടെ മരണം അഞ്ചായി. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. അപകടസ്ഥലത്ത് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും.
ചെറു വെള്ളച്ചാട്ടത്തിന് സമീപത്ത് എത്തിയവരാണ് ഇരച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായത്. തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ് കുട്ടി (65), എടരിക്കോട് മാങ്ങാടൻ അനസ് (27) എന്നിവരാണ് മരിച്ചത്. കരുവാരകുണ്ട് സ്വദേശി റഹീം(35), വണ്ടൂർ കോട്ടക്കുന്നു സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടികെ നഗർ സ്വദേശി സജിത എന്നിവരെയാണ് കാണാതായത്.






