ഇടുക്കി: ഏലപ്പാറയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ തൊഴിലാളി സ്ത്രീയ്ക്ക് വീണ് പരുക്കേറ്റു. മതമ്പ മഠത്തികുറ്റിയില്‍ രജി അനിയന് (44) ആണ് പരുക്കേറ്റത്.
ചെന്നാപ്പാറ ബി ഡിവിഷനില്‍ ജോലി കഴിഞ്ഞ് ഭർത്താവ് അനിയനുമൊത്ത് നടന്നു പോകുന്നതിനിടെയാണ് കാട്ടാന കൂട്ടം പാഞ്ഞടുത്തത്. ഇരുവരും ഓടി രക്ഷപെടുന്നതിടെ ഭാര്യ രജിക്ക് വീണ് പരുക്കേല്‍ക്കുകയായിരുന്നു.
രജിയുടെ മൂക്കിനും കയ്യിലും കാലിലുമാണ് പരുക്കേറ്റത്. തുടർന്ന് ഇവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






