തിരുവനന്തപുരം : വർക്കലയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. കുടുബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. സുബിന ആണ് മരിച്ചത്.
സംഭവത്തിന് പിന്നാലെ ഭർത്താവ് ഷാജനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ ആണ് സംഭവം.
സുബിനയുടെ ശരീരത്തിൽ ആകെ ആറോളം മുറിവുള്ളതായി കണ്ടെത്തി. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണം.






