തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമ ബോർഡ് പെൻഷൻ വിതരണം നാളെ (25-11-26 ) മുതല്‍ ആരംഭിക്കും.
ഇതിനായി 1088.63 കോടി രൂപ അനുവദിച്ചു.
ക്ഷേമ പെൻഷൻ വിതരണത്തിന് 964.41 കോടിയും ക്ഷേമനിധി ബോർഡ് പെൻഷന് 124.22 കോടിയും ആണ് അനുവദിച്ചത്. സംസ്ഥാനത്താകെ ആകെ 60 ലക്ഷം പേര്‍ക്കാണ് ക്ഷേമപെൻഷൻ ലഭ്യമാക്കുന്നത്.
സംസ്ഥാനത്തെ 52,23,388 സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കായി നവംബർ മാസത്തെ വിഹിതമായി 964,41,89,000 രൂപയാണ് അനുവദിച്ചത്. 30,04,247 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക കൈമാറുന്നതിനായി 549,37,80,700 രൂപ നീക്കിവെച്ചു.
ഇതിൽ എൽ.എസ്.ജി.ഡി (ഡയറക്ടറുടെ (റൂറൽ) അക്കൗണ്ടിലുള്ള 66,50,800 രൂപ കുറച്ച്, ബാക്കി 548,71,29,900 രൂപ തിരുവനന്തപുരം സിറ്റി ശാഖയിലെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.
ബാങ്ക് അക്കൗണ്ട് ഇല്ലാത്ത 22,19,141 ഗുണഭോക്താക്കൾക്ക് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വീടുകളിലെത്തിച്ച് പെൻഷൻ നൽകാനായി 415,04,08,300 രൂപ വകയിരുത്തി.






