തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും.
ഇതിനായി സംസ്ഥാന സർക്കാർ 1081 കോടി രൂപ അനുവദിച്ചു.
ഇതില്‍ ക്ഷേമപെൻഷന് മാത്രം 961.64 കോടി രൂപയാണ് അനുവദിച്ചത്. ക്ഷേമനിധി ബോർഡ് പെൻഷന് 119.47 കോടി രൂപയും അനുവദിച്ചു.
തടസ്സമില്ലാതെ പെൻഷൻ ലഭിക്കുന്നതിന് ബയോമെട്രിക് മസ്റ്ററിംഗ് (Biometric mustering) പൂർത്തിയാക്കേണ്ടതാണ്.
ഒക്ടോബർ 26 മുതൽ നവംബർ 5 വരെയാണ് പെൻഷൻ വിതരണം ചെയ്യുന്നത്. നിലവിൽ പ്രതിമാസ സാമൂഹിക സുരക്ഷാ പെൻഷൻ 1,600 രൂപയാണ്.
ബാങ്ക് അക്കൗണ്ടുകൾ വഴിയോ അല്ലെങ്കിൽ സഹകരണ സംഘങ്ങൾ വഴി നേരിട്ടോ പെൻഷൻ ഗുണഭോക്താക്കൾക്ക് ലഭ്യമാകും.






