കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ നിര്‍മാണത്തിലിരുന്ന മതില് ഇടിഞ്ഞുവീണ് അപകടം.
മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെയും ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കല്‍പ്പറ്റ എസ്.പി ഓഫീസിന് സമീപമായിരുന്നു സംഭവം.
അവിടെ സുരക്ഷാ മതിലിന്റെ നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മതില് ഇടിഞ്ഞുവീണ് മണ്ണിനടിയില്‍ കുടുങ്ങിയത്.






