കൊച്ചി: കൊച്ചി വാട്ടർ മെട്രോയ്ക്ക് മഹാനവമി ദിനത്തിൽ വൻ നേട്ടം.
ഒക്ടോബർ 20ന് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് 15,507 പേർ.
ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ഹൈക്കോർട്ട്- ഫോർട്ട്കൊച്ചി റൂട്ടിലാണ്.
വിജയദശമി ദിനത്തിൽ 11,074 പേരും യാത്ര ചെയ്തു.
വാട്ടർ മെട്രോയുടെ ചരിത്രത്തിൽ ഇതിന് മുൻപ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര സീസണിലാണ്.
2025 ഡിസംബർ 28 ന് 17,050 പേരാണ് വാട്ടർ മെട്രോ ഉപയോഗപ്പെടുത്തിയത്. ഇതാണ് ഇതുവരെയുളളതിൽ ഒരു ദിവസത്തെ റെക്കോർഡ് റൈഡർ ഷിപ്പ്. 2023 ഡിസംബർ 31 ന് 16,162 പേരും 2025 ഡിസംബർ 27 ന് 15,518 പേരും യാത്ര ചെയ്തു.
അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ഈ പൂജ അവധിക്കാണ്.






