കൊച്ചി: വഖഫ് ബോര്‍ഡിന്റെ സമ്പൂര്‍ണ യോഗം ഇന്ന് എറണാകുളത്ത് നടക്കും.
തൊടിയൂര്‍ മുഹമ്മദ് കുഞ്ഞിമൗലവി ബോര്‍ഡ് അംഗത്വം രാജിവെക്കും. പകരം കാന്തപുരം എപി വിഭാഗം പ്രതിനിധിയുടെ ബോര്‍ഡില്‍ വൈകാതെ ഉള്‍പ്പെടുത്തും.
തൊടിയൂരിനെ ഹജ്ജ് കമ്മിറ്റി ചെയര്മാന് സ്ഥാനത്തേക്ക് പരിഗണിക്കുന്നതും ഇന്ന് ചേരുന്ന യോഗത്തില്‍ ചർച്ചയാകും.
അതേസമയം, ഹജ്ജ് കമ്മിറ്റി ചെയര്മാന് സ്ഥാനമൊഴിയുന്നതിലും എപി സമസ്ത വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. ഹുസൈന് സഖാഫി ചുള്ളിക്കോടിന് ഒരു വര്‍ഷം കൂടി തുടരാന്‍ അര്‍ഹതയുണ്ടെന്നാണ് കാന്തപുരം വിഭാഗത്തിന്റെ നിലപാട്.
ഹജ്ജ് കമ്മിറ്റി ചെയര്മാന് സ്ഥാനം നീട്ടി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ നിലപാട് കടുപ്പിച്ചാല്‍ പുനസ്സംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ ബാധിക്കും.
കൂടുതല്‍ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ നീക്കം.






