ദിവസവും നടക്കാൻ നിങ്ങൾ റെഡി ആണോ?വിലകൂടിയ ജിം ഉപകരണങ്ങളോ പ്രത്യേക പരിശീലനങ്ങളോ ഇല്ലാതെ തന്നെ ശരീരത്തിന് മാത്രമല്ല,
മാനസികാരോഗ്യം മെച്ചപ്പെടുത്താനും നടത്തം ബെസ്റ്റാണ്.
ദിവസവും 10,000 ചുവടുകൾ വെക്കുന്നതിലൂടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
10,000 ചുവടുകൾ വെച്ചാൽ എത്ര കലോറി കുറയും?
10,000 ചുവടുകൾ വയ്ക്കുന്നതിലൂടെ ഏകദേശം 300 മുതൽ 500 കലോറി വരെ ബേൺ ആകും.
പക്ഷേ, ഫലം നടക്കുന്ന വേഗത, ശരീരഭാരം തുടങ്ങിയവയെ ആശ്രയിച്ചിരിക്കും.
വേഗത്തിലുള്ള നടത്തമോ കയറ്റമുള്ള വഴികളോ ആണ് നിങ്ങൾ നടക്കാനായി തെരഞ്ഞെടുക്കുന്നതെങ്കിൽ കൂടുതൽ കലോറി നിങ്ങൾക്ക് എരിച്ചുകളയാം.
ഭാരം കുറയ്ക്കാൻ 10,000 ചുവടുകൾ മതിയോ?
ദിവസവും 10,000 ചുവടുകൾ വെച്ചതുകൊണ്ടുമാത്രം ശരീരഭാരം കുറയണമെന്നില്ല.
നടത്തത്തോടൊപ്പം തന്നെ പ്രധാനമാണ് ഭക്ഷണവും.
എത്ര അളവിൽ കഴിക്കുന്നു എപ്പോൾ കഴിക്കുന്നു തുടങ്ങിയവയും ശരീരഭാരത്തെ നിയന്ത്രിക്കുന്നതിൽ പ്രധന പങ്കുവഹിക്കുന്നുണ്ട്.
ഭക്ഷണവും വ്യായാമവും ശ്രദ്ധിക്കുന്നതിലൂടെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും നന്ധികൾക്ക് അമിത സമ്മർദം കൊടുക്കാതിരിക്കാനും പേശികൾക്ക് ബലം ലഭിക്കാനും ശരീരത്തെ ഊർജ്ജസ്വലമാക്കാനും സാധിക്കും.
ദിവസവും 10,000 ചുവടുകൾ വെച്ചാലും ശരീരത്തിൽ എത്ര ദിവസത്തിനുള്ളി മാറ്റങ്ങൾ കണ്ടുതുടങ്ങുമെന്നത് എല്ലാവരുടേയും സംശയമായിരിക്കും.
മിക്ക ആളുകളിലും 2 മുതൽ 4 ആഴ്ചകൾക്കുള്ളിൽ മാറ്റങ്ങൾ കണ്ടുതുടങ്ങും.
ആദ്യം ശരീരത്തിന്റെ ഊർജ്ജനില മെച്ചപ്പെടും പിന്നാലെ സ്റ്റാമിന വർധിക്കുകയും ശരീരത്തിൽ ചെറിയ മാറ്റങ്ങൾ കണ്ടുവരും.
ഭക്ഷണക്രമവും കൃത്യതയും അനുസരിച്ച് ശരീരഭാരം കുറയുന്നതിന് അൽപ്പം കൂടി സമയമെടുത്തേക്കാം.
തുടക്കക്കാർക്ക് ദിവസവും 10,000 ചുവടുകൾ സുരക്ഷിതമാണോ?
തുടക്കക്കാർ സാവധാനത്തിൽ വേണം ഇത് ശീലമാക്കാൻ.
ആദ്യം 4,000 മുതൽ 6,000 ചുവടുകൾ വരെ നടന്നു തുടങ്ങുകയും പിന്നീട് പടിപടിയായി വർധിപ്പിക്കുകയും ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
നല്ല ഷൂസ് ധരിക്കുന്നതും ആവശ്യത്തിന് വിശ്രമം എടുക്കുന്നതും ശരീരത്തിന്
അധികം ബുദ്ധിമുട്ടില്ലാതെ 10,000 ചുവടുകൾ പൂർത്തിയാക്കാൻ സഹായിക്കും.
10,000 ചുവടുകൾ ശരീരത്തെ എത്രത്തോളം ബലപ്പെടുത്തുന്നു?
ഹൃദയാരോഗ്യവും രക്തയോട്ടവും മെച്ചപ്പെടുത്തും
ദഹനപ്രക്രിയ സുഗമമാക്കി ഊർജ്ജസ്വലത കൂട്ടും
മാനസിക സമ്മർദം കുറയ്ക്കും
കാലുകൾക്ക് ബലവും സന്ധികൾക്ക് വഴക്കവും കിട്ടും
നല്ല ഉറക്കം കിട്ടും






