കോട്ടയം : പളളിക്കത്തോട് പോലീസ് സ്റ്റേഷനിൽ പരിധിയിൽ വീട്കയറി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ക്രൈം 898/26 u/S. 332(C), 309(6), 126(2), 115(2), 118, 296(B), 351(2), 3(5) ബിഎൻഎസ് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസിലെ പ്രതികളായ പായിപ്പാട് വില്ലേജിൽ ഉറവയ്ക്കൽ ഭാഗത്ത് കൌച്ചുപറമ്പിൽ വീട്ടിൽ 28കാരനായ പ്രമോദ് പ്രസന്നൻ, പായിപ്പാട് വില്ലേജിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ 44കാരിയായ സാന്ധിയ ബി എന്നിവരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ഡിവൈഎസ്പി കാഞ്ഞിരപ്പള്ളി 9497980052
പൊൻകുന്നം സിഐ -9497987077
പള്ളിക്കത്തോട് എസ്ഐ -9497947155
പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ -04812551066






