കോട്ടയം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എരുമേലി ഓഫീസില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍(പുരുഷന്മാര് മാത്രം) തസ്തികയില്‍ താത്കാലിക നിയമനം.
വാക് -ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ ഒന്‍പതിന് രാവിലെ 11ന് ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നടക്കും.
അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 50 ശതമാനം മാര്‍ക്കോടെ ബിടെക് (സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍ ഇവയില്‍ ഏതെങ്കിലും) ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്.
പുരുഷന്മാർക്ക് മാത്രമാണ് നിയമനം. വിശദവിവരങ്ങൾക്കായി ഫോണ്‍-04812302445






