കൊച്ചി : ഈ വർഷത്തെ ആർഎസ്എസ്ഡിഐ എംക്യൂർ വുമൻ ഡയബറ്റോളജിസ്റ്റ് ദേശീയ പുരസ്കാരം വിപിഎസ് ലേക്ഷോര് ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എസ്. അനിത നമ്പ്യാർക്ക്.
ഞായറാഴ്ച ബംഗളൂരുവിൽ നടന്ന റിസേർച്ച് സൊസൈറ്റി ഫോർ ദ സ്റ്റഡി ഓഫ് ഡയബറ്റീസ് ഇൻ ഇന്ത്യ (ആർ.എസ്.എസ്.ഡി.ഐ) ദേശീയ സമ്മേളനത്തിൽ പുരസ്കാരം സമർപ്പിച്ചു. കേരളത്തിൽ നിന്നും പുരസ്കാരം ലഭിക്കുന്ന ആദ്യത്തെയാളാണ് ഡോ. എസ് അനിത നമ്പ്യാർ.






